Connect with us

ENGLISH PREMIER LEAGUE

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് വിജയാറാട്ടില്‍; ഗണ്ണേഴ്‌സിന് സമനിലക്കുരുക്ക്

ഈ സീസണില്‍ ആഴ്‌സനലിന്റെ വിജയക്കുതിപ്പിന് കൂടിയാണ് ന്യൂകാസില്‍ കുരുക്കിട്ടത്.

Published

|

Last Updated

മാഞ്ചസ്റ്റര്‍ | പ്രീമിയര്‍ ലീഗ് കിരീട സാധ്യത സജീവമാക്കി തുടര്‍ച്ചയായ ആറാം വിജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ബൗണെമൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുനൈറ്റഡ് തകര്‍ത്തത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ 23ാം മിനുട്ടില്‍ കാസെമീരോയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു ഗോള്‍.

രണ്ടാം പകുതിയില്‍ ലൂക് ഷായും മാര്‍കസ് റാഷ്‌ഫോര്‍ഡും ഗോളുകള്‍ നേടി. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി യുനൈറ്റഡ്.

അതേസമയം, ന്യൂകാസില്‍ യുനൈറ്റഡിനോട് സമനില കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് ആഴ്‌സനല്‍. 87ാം മിനുട്ടില്‍ ഗോളെന്നുറച്ച ആഴ്‌സനല്‍ ഫോര്‍വേഡ് എഡ്ഡീ എന്‍കിതൈയുടെ ഷോട്ട് ന്യൂകാസില്‍ ഗോളി നിക്ക് പോപ് തടയുകയായിരുന്നു. ഈ സീസണില്‍ ആഴ്‌സനലിന്റെ വിജയക്കുതിപ്പിന് കൂടിയാണ് ന്യൂകാസില്‍ കുരുക്കിട്ടത്.

---- facebook comment plugin here -----

Latest