Connect with us

Kerala

കോഴിക്കോട്ട് പോലീസിനെ കണ്ട് മയക്കുമരുന്നു പൊതിവിഴുങ്ങി; വയനാട്ടില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു

മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് എം ഡി എം എ പൊതി വിഴുങ്ങിയത്

Published

|

Last Updated

കോഴിക്കോട് | പോലീസിനെ കണ്ട് മയക്കുമരുന്നുപൊതി വിഴുങ്ങിയ യുവാവ് പിടിയില്‍. എം ഡി എം എ പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പോലീസിന്റെ പിടിയിലായത്.

വയറ്റിലായത് എം ഡി എം എ ആണെന്ന് പ്രതി വെളിപ്പെടുത്തിയതോടെ പോലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ പോലീസ് എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തു.
മറ്റൊരു സംഭവത്തില്‍, വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെയ്‌മോന്‍ നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന് തലക്ക് സാരമായി പരിക്കേറ്റു. മൂന്ന് പല്ലുകള്‍ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റു. പ്രതി അഞ്ചാം മൈല്‍ സ്വദേശി ഹൈദറെ പോലീസ് പിടികൂടി.

മുന്‍പും ലഹരി കടത്ത് കേസില്‍ പിടിയിലായ ആളാണ് ഹൈദറെന്നാണ് വിവരം. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വയനാട് വഴി ലഹരി മരുന്ന് കടത്ത് വര്‍ധിച്ച സാഹചര്യത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ആക്രമണമുണ്ടായത്.

 

Latest