Kerala
കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാളുടെ ആത്മഹത്യ; സി ഐക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട കോയിപ്രം സി ഐ. ജി. സുരേഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കസ്റ്റഡിയിലെടുത്തയാള്‍ക്ക് മര്‍ദനമേറ്റെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് നടപടി.

പത്തനംതിട്ട | കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട കോയിപ്രം സി ഐ. ജി. സുരേഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദനം ഏറ്റെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് നടപടി.
കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പത്തനംതിട്ട വരയന്നൂര്‍ സ്വദേശി കെ എം സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
കഞ്ചാവ് ബീഡി വലിച്ചതിന് മാര്‍ച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പോലീസ് കേസെടുത്തത്. മാര്‍ച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മാര്‍ച്ച് 22 നാണ് സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ശരീരമാസകലം ചൂരല്‍ കൊണ്ട് അടിയേറ്റതിന്റെ ചതവുകള്‍ ഉണ്ടായിരുന്നു. മര്‍ദനമേറ്റെന്ന് തെളിഞ്ഞിട്ടും പോലീസ് എഫ് ഐ ആറില്‍ മാറ്റം വരുത്തിയില്ല.