Kasargod
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ അഭിമാന നേട്ടം; മലീഹ മെഹ്റിനെ അനുമോദിച്ചു
സ്‌കൂളില്‍ നടന്ന ചടങ്ങ് സദര്‍ മുഅല്ലിം അഷ്റഫ് ഹിമമി സഖാഫിയുടെ അധ്യക്ഷതയില്‍ അക്കാദമിക് ഡയറക്ടര്‍ സമദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ മലീഹ മഹ്‌റിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് മാസ്റ്റര്‍ അനുമോദിക്കുന്നു.
പുത്തിഗെ | സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം മദ്‌റസാ വിദ്യാര്‍ഥിനി മലീഹ മഹ്‌റിനെ സ്‌കൂള്‍ മാനേജ്‌മെന്റ് അനുമോദിച്ചു. ഉളിയത്തടുക്ക പള്ളത്തെ അബ്ദുല്‍ മജീദ്-ഫര്‍സാന ദമ്പതികളുടെ മകളാണ് മലീഹ.
മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് അംഗീകൃത മദ്‌റസാ വിദ്യാര്‍ഥികളില്‍ അധിക നൈപുണി വളര്‍ത്തിയെടുക്കാനും മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കാനുമായി സംവിധാനിച്ചിട്ടുള്ള സവിശേഷമായ പദ്ധതിയാണ് ഇത്. കുട്ടികളിലെ പഠന തത്പരതയും ചിന്താശേഷിയും വളര്‍ത്തിയെടുത്ത് കാലത്തോടൊപ്പം നടക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സ്‌കൂളില്‍ നടന്ന ചടങ്ങ് സദര്‍ മുഅല്ലിം അഷ്റഫ് ഹിമമി സഖാഫിയുടെ അധ്യക്ഷതയില്‍ അക്കാദമിക് ഡയറക്ടര്‍ സമദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് മാസ്റ്റര്‍ അനുമോദിച്ചു. കെ എം കളത്തൂര്‍ സ്വാഗതവും സ്വാദിഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.




