Kerala
ഡല്‍ഹിയില്‍ ബൈക്കപകടം; മലയാളി യുവാവ് മരിച്ചു
ഉത്തം നഗറില്‍ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഉത്തം നഗറില്‍ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ മഴയത്ത് ഒടിഞ്ഞുവീണ മരക്കൊമ്പില്‍ തട്ടിയാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. സി പി ഐ ആസ്ഥാനമായ അജയ് ഭവനില്‍ കാന്റീന്‍ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ്.
മാതാവ്: വത്സല (ഓള്‍ ഇന്ത്യ കിസാന്‍ സഭ ഓഫീസ് സെക്രട്ടറി). ഭാര്യ: പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മി. സഹോദരി: ജ്യോതി.
Content Highlights:
A Malayali youth died in a tragic bike accident in Delhi. The accident occurred while he was travelling on his motorcycle. Local authorities have registered a case and initiated an investigation into the incident.

