Connect with us

Kerala

മംഗളുരുവില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സബ് ഇന്‍സ്പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒ സുജാത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

ബെംഗളുരു| മംഗളുരു ബ്രഹ്മവാര്‍ പോലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.  ബ്രഹ്മവാര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒ സുജാത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊല്ലം സ്വദേശിയായ ബിജു മോന്‍ (45) ആണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ മരിച്ചത്. വര്‍ഷങ്ങളായി അദ്ദേഹം ബ്രഹ്മവാറിലെ ഷിപ്യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ യുവതിയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് പോലീസ് ബിജുവിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബിജു മോനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ 3.45ഓടെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ബിജു മോനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.