Kerala
നടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചു
ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു
പത്തനംതിട്ട| വാഹനാപകടത്തില്‍ പരുക്കേറ്റ സിനിമ, സീരിയല്‍ താരം സന്തോഷ് നായര്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം.
സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു.
വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ നൂറിലധികം ചിത്രങ്ങളില്‍ സന്തോഷ് നായര്‍ അഭിനയിച്ചിട്ടുണ്ട്. 1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദര്‍ശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.
Content Highlights:
Malayalam film and television actor Santhosh Nair passed away after suffering a heart attack while being treated for injuries sustained in a car accident. The accident occurred at Enathu, Pathanamthitta, when his car collided with a lorry, also injuring his wife Shubhashree. Having debuted in 1982, Santhosh Nair acted in over a hundred films in various roles, with his last appearance being in the movie Mohiniyattam.







