Connect with us

Kerala

കിരീടം കൈവിട്ടില്ല; മലപ്പുറം വെസ്റ്റ് വീണ്ടും കേരള സാഹിത്യോത്സവ് ജേതാക്കൾ

മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനത്തും കോഴിക്കോട് സൗത്ത് മൂന്നാം സ്ഥാനത്തും 

Published

|

Last Updated

കായംകുളം | കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുടെ മണ്ണിനെ ആവേശക്കടലാക്കി മാറ്റിയ എസ് എസ് എഫ് കേരള സംസ്ഥാന സാഹിത്യോത്സവിൽ മലപ്പുറം വെസ്റ്റ് ജില്ലാ ടീം വീണ്ടും ജേതാക്കളായി. കായംകുളത്ത് സമാപിച്ച ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മലപ്പുറം വെസ്റ്റ് കലാകിരീടത്തിൽ ഒരിക്കൽ കൂടി മുത്തമിട്ടത്. മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനവും കോഴിക്കോട് സൗത്ത് മൂന്നാം സ്ഥാനവും നേടി.

കഴിഞ്ഞ തവണത്തെ കിരീട നേട്ടം അതേപടി നിലനിർത്തിയാണ് മലപ്പുറം വെസ്റ്റ് ഇത്തവണയും ചാമ്പ്യന്മാരായത്. സാഹിത്യോത്സവ് നഗരിയിൽ പ്രതിഭകളുടെ മാസ്മരിക പ്രകടനം പുറത്തെടുത്താണ് മലപ്പുറം വെസ്റ്റ് തങ്ങളുടെ ആധിപത്യം തുടർന്നത്. പോരാട്ടത്തിന്റെ അവസാന ഘട്ടം വരെ വാശിയേറിയ മത്സരമാണ് വിവിധ ജില്ലകൾ തമ്മിൽ നടന്നത്.

Updating…

Latest