Connect with us

Kerala

പെരിന്തല്‍മണ്ണയിലെ വിദ്യാര്‍ത്ഥിയുടെ മരണം; സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം, എസ്പിക്ക് പരാതി നല്‍കി

ടിസി വാങ്ങുമ്പോള്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Published

|

Last Updated

മലപ്പുറം| മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തേജസ്സിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. തേജസ് പഠിക്കുന്ന പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടി ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

ടിസി വാങ്ങുമ്പോള്‍ അതില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിയുടെ ടിസി വാങ്ങി സ്‌കൂള്‍ മാറാനിരിക്കുന്ന ദിവസമാണ് സംഭവമെന്നും പരാതിയില്‍ ആരോപിക്കുന്നു.

അതേസമയം സ്‌കൂള്‍ അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. യാതൊരു തരത്തിലുള്ള പീഡനവും സ്‌കൂളില്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. തേജസ്സിന്റെ മരണത്തില്‍ എസ്എഫ്‌ഐ പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയാണുള്ളത്.

Content Highlights:
The family of an eighth-grade student named Tejas has raised serious allegations against teachers at Presentation Higher Secondary School in Perinthalmanna following his suicide. They claim that mental harassment and threats regarding red marks on his transfer certificate drove the boy to take this extreme step. While school authorities have denied the allegations, SFI conducted a protest march to the school resulting in significant tension in the area.

 

 

Latest