Connect with us

Kozhikode

മഹ്ഫളത്തുല്‍ ഖുര്‍ആന്‍; ജാമിഉല്‍ ഫുതൂഹില്‍ ഖുര്‍ആന്‍ ഹിഫ്‌ള് പ്രോഗ്രാം ആരംഭിക്കുന്നു

അഞ്ചാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് ‘മഹ്ഫളത്തുല്‍ ഖുര്‍ആന്‍’ ഖുര്‍ആന്‍ ഹിഫ്‌ള് പ്രോഗാം ആരംഭിക്കുന്നു. പരിചയ സമ്പന്നരും നിപുണരുമായ ഹാഫിളുകളുടെ മേല്‍നോട്ടത്തിലാണ് പ്രോഗ്രാം നടക്കുക.

ലോക പ്രസിദ്ധ പണ്ഡിതന്മാരുമായി സംവദിക്കാനും അടുത്തിടപഴകാനും പഠിതാക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. സ്റ്റാര്‍ താമസ-ഭക്ഷണ സൗകര്യം, സ്മാര്‍ട്ട് ക്ലാസ്സ് റൂം തുടങ്ങിയവയോടെയാണ് പ്രോഗ്രാം നടത്തുന്നത്. അതോടൊപ്പം, സാങ്കേതിക സഹായത്തോടെ കൂടുതല്‍ ആനന്ദകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയും സി ബി എസ് ഇ സ്‌കൂള്‍ പഠനത്തിന് സൗകര്യം ഒരുക്കുന്നതുമാണ് മഹ്ഫളത്തുല്‍ ഖുര്‍ആന്‍.

നാലാം ക്ലാസ്സ് പൂര്‍ത്തീകരിച്ച 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അഡ്മിഷനും വിശദവിവരങ്ങള്‍ക്കുമായി +91 9605 666 950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest