Connect with us

National

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങുന്നു; എതിര്‍പ്പുമായി ഉദ്ധവ് പക്ഷം

വിശ്വാസ വോട്ടെടുപ്പിനായി ഗവര്‍ണര്‍ ഈയാഴ്ച തന്നെ സഭ വിളിച്ചു ചേര്‍ക്കുമെന്നാണ് അറിയുന്നത്

Published

|

Last Updated

മുംബൈ |  ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങുന്നു. വിശ്വാസ വോട്ടെടുപ്പിനായി ഗവര്‍ണര്‍ ഈയാഴ്ച തന്നെ സഭ വിളിച്ചു ചേര്‍ക്കുമെന്നാണ് അറിയുന്നത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.

ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് രാജ്ഭവനില്‍ എത്തിയത്. 8 സ്വതന്ത്ര എംഎല്‍എമാരും വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച രാവിലെ മുംബൈയിലെത്തിയേക്കും എന്നാണ് സൂചന. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം.വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ അന്തിമ തീരുമാനം വരും വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതേസമയം ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് മുംബൈയില്‍ നടക്കും. എംഎല്‍എമാരോടെല്ലാം മുംബൈയിലേക്കെത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്

Latest