Connect with us

Malappuram

എസ് എസ് എഫ് സംവിധാൻ യാത്രക്ക് മഅദിൻ അക്കാദമിയിൽ ഉജ്ജ്വല സ്വീകരണം

എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമിയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ദഫ്മുട്ടിന്റെയും സ്കൗട്ടിന്റെയും അകമ്പടിയോടെ മഅദിൻ കാമ്പസിൽ സ്വീകരിച്ചു.

Published

|

Last Updated

മലപ്പുറം | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി കശ്മീരിൽ നിന്നും ആരംഭിച്ച് വിവിധ സംസ്ഥാനങ്ങൾ താണ്ടി കേരളത്തിലെത്തിയ സംവിധാൻ യാത്രക്ക് മഅദിൻ അക്കാദമിയിൽ ഊഷ്മള വരവേൽപ് നൽകി. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമിയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ദഫ്മുട്ടിന്റെയും സ്കൗട്ടിന്റെയും അകമ്പടിയോടെ മഅദിൻ കാമ്പസിൽ സ്വീകരിച്ചു.

സമസ്ത ജില്ലാ സെക്രട്ടറിയും മഅദിൻ അക്കാദമി വൈസ് ചെയർമാൻ പി ഇബ്റാഹീം ബാഖവി, എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി എം ദുൽഫുഖാറലി സഖാഫി, സി പി ഉബൈദുല്ല സഖാഫി, സുഹൈറുദ്ധീൻ നൂറാനി എന്നിവർ പ്രസംഗിച്ചു.


 

Latest