Connect with us

Kerala

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ചമഞ്ഞ് തട്ടിപ്പു നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍

ഗുരുവായൂരില്‍ നിന്നു 13,65,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി നീലകണ്ഠന്‍ മൂസതിനെ (56)യാണ് പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

തൃശൂര്‍ | ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ചമഞ്ഞ് തട്ടിപ്പു നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. ജി എസ് ടി കണക്കുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ സത്യാ ഇന്‍ ലോഡ്ജുടമയായ സ്ത്രീയില്‍ നിന്ന് 13,65,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി നീലകണ്ഠന്‍ മൂസതിനെ (56)യാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി പല സ്വിമ്മുകള്‍ മാറി മാറി ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂര്‍ ഭാഗത്തുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പോലീസ് സംഘം ചെന്നൈ, പേരാനെല്ലൂര്‍, കോയമ്പത്തൂര്‍, കോയമ്പേട്, ട്രിച്ചി തുടങ്ങിയ മേഖലകളില്‍ തിരച്ചില്‍ നടത്തി.

പിന്നീട് കോയമ്പത്തൂര്‍ സിങ്കനെല്ലൂര്‍ കണ്ണന്‍ നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ബികോം ബിരുദധാരിയായ പ്രതി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളില്‍ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടെന്നും പോലീസ് പറയുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാറിനോടൊപ്പം എ എസ് ഐമാരായ വിനയന്‍ , ജയചന്ദ്രന്‍, എസ്.സി.പി.ഒ മാരായ സതീഷ് കുമാര്‍, ഗഗേഷ് അമ്പലപ്പറമ്പില്‍ എന്നിവരുമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest