Connect with us

National

ജയില്‍ ഉദ്യോഗസ്ഥയും തടവുകാരനായിരുന്ന കൊലക്കേസ് പ്രതിയും വിവാഹിതരായി; സംഭവം മധ്യപ്രദേശില്‍

ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും കൊലക്കേസ് പ്രതിയായിരുന്ന ധര്‍മേന്ദ്ര സിങ്ങുമാണ് വിവാഹിതരായത്

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി. സത്‌ന സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്. ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും കൊലക്കെസ് പ്രതിയായിരുന്ന ബുണ്ടേല്‍ഖണ്ഡ് മേഖലയിലെ ഛത്തര്‍പൂര്‍ സ്വദേശിയായ ധര്‍മേന്ദ്ര സിങ്ങുമാണ് വിവാഹിതരായത്.

ധര്‍മേന്ദ്ര സിങ് 2007ലാണ് മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കൃഷ്ണ ദത്ത് ദീക്ഷിതിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത്. സത്‌ന സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ച ഫിറോസ ഖാത്തൂന് വാറന്റ് ഇന്‍-ചാര്‍ജ് ചുമതലയായിരുന്നു.

വാറന്റ് സംബന്ധമായ ജോലികളില്‍ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നത് ധര്‍മേന്ദ്ര സിങ്ങായിരുന്നു. ധര്‍മേന്ദ്രയുമായുള്ള ഈ ഔദ്യോഗിക ഇടപഴകലുകള്‍ സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും മാറുകയുമായിരുന്നു. നല്ല നടപ്പിനെത്തുടര്‍ന്ന് 14 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാല് വര്‍ഷം മുമ്പാണ് ധര്‍മേന്ദ്ര ജയില്‍ മോചിതനായത്. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. മേയ് അഞ്ചിന് ഛത്തര്‍പൂരിലെ ലവ്കുശ് നഗറില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നു. ഫിറോസയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്ത് വിവാഹ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നതായാണ് വിവരം.

Content Highlights:
An Assistant Jail Superintendent in Madhya Pradesh, Firoza Khatoon, has married Dharmendra Singh, a man previously convicted in a murder case. The couple met at Satna Central Jail where Firoza was stationed as an officer and Dharmendra was serving a life sentence. Following his release for good conduct after 14 years, the duo tied the knot in a ceremony held in Chhatarpur.

 

Latest