Connect with us

Malappuram

മഅ്ദിന്‍ സ്വലാത്ത് ആത്മീയ സംഗമവും ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു

കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം വിജയിപ്പിക്കുകു: ഖലീല്‍ തങ്ങൾ

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സ്വലാത്ത് ആത്മീയ സംഗമവും അബൂബക്കര്‍ സിദ്ദീഖ് (റ) ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

ഇന്ന് മലപ്പുറത്ത് നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം വിജയിപ്പിക്കാനും പ്രാര്‍ഥന നടത്താനും തങ്ങള്‍ ആഹ്വാനം ചെയ്തു. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ശൈഖുന്നുജൂം പെരുമുഖം ബീരാന്‍ കോയ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണവും ചടങ്ങില്‍ നടന്നു.
മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ഥന എന്നിവ നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
പരിപാടിയില്‍ സയ്യിദ് ബാകിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് പൂക്കോയ തങ്ങള്‍ വെളിമുക്ക്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുസ്സലാം മുസ്‌ലിയാര്‍ കൊല്ലം, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.