Connect with us

Malappuram

മഅ്ദിന്‍ അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ്; വിജയികള്‍ക്കുള്ള മലേഷ്യന്‍ യാത്ര ആരംഭിച്ചു

മലേഷ്യയിലെ വിവിധ യൂനിവേഴ്‌സിറ്റികള്‍, പഠന കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കും.

Published

|

Last Updated

മഅ്ദിന്‍ അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ് വിജയികള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച മലേഷ്യന്‍ പര്യടനത്തിന് പുറപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് മഅ്ദിന്‍ ക്യാമ്പസില്‍ യാത്രയയപ്പ് നല്‍കുന്നു.

മലപ്പുറം | രാജ്യത്തെ തങ്ങള്‍ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ് വിജയികള്‍ക്കുള്ള മലേഷ്യന്‍ പര്യടനത്തിന് തുടക്കമായി. വിവിധ കാറ്റഗറികളില്‍ വ്യക്തിഗത പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സയ്യിദ് അബൂബക്കര്‍ ബാശൈബാന്‍ കര്‍ണാടക, സയ്യിദ് ഹുസൈന്‍ അലി, സയ്യിദ് മുബഷിര്‍ ഹാദി, സയ്യിദ് ശുജാഹ്, സയ്യിദ് നാഫിഹ് ഹൈദ്രൂസി എന്നിവരാണ് ക്വാലാലംപൂരില്‍ എത്തിയത്. മലേഷ്യയിലെ വിവിധ യൂനിവേഴ്‌സിറ്റികള്‍, പഠന കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കും.

ഉന്നത വിജയം കരസ്ഥമാക്കിയ സാദാത്ത് വിദ്യാര്‍ഥികളെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അഭിനന്ദിച്ചു. മഅ്ദിന്‍ അക്കാദമിയില്‍ നടന്ന യാത്രയയപ്പ് സംഗമത്തിന് സയ്യിദ് അഹ്മദുല്‍ കബീറുല്‍ ബുഖാരി അദനി കടലുണ്ടി, സയ്യിദ് സാലിം തങ്ങള്‍ വലിയോറ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പിലാക്കല്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, അബ്ദുല്ല ഹാജി കോണോംപാറ, ബഷീര്‍ സഖാഫി സ്വലാത്ത്‌നഗര്‍ നേതൃത്വം നല്‍കി.

മലേഷ്യയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സയ്യിദ് ഖാസിം അല്‍ ബുഖാരി, ഷഫീഖുര്‍ റഹ്മാന്‍ ഐദീദി, മുസ്തഫ അദനി, ഉവൈസ് ഇര്‍ഫാനി എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

 

Latest