Connect with us

Bahrain

ലുലു ഗ്രൂപ്പ് ബഹ്‌റൈനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ആഗോള തലത്തില്‍ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

Published

|

Last Updated

മനാമ | ബഹ്‌റൈനിലെ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മനാമ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹ്‌റൈന്‍ സുന്നി വഖഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അല്‍ ഹാജിരിയാണ് ലുലു ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ പതിനൊന്നാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ലുലു ബഹ്‌റൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 55,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുള്ളത്.

അടുത്ത വര്‍ഷം ബഹ്‌റൈനില്‍ രണ്ട് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. മനാമ സെന്ററില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുവാന്‍ എല്ലാ സൗകര്യങ്ങളും പിന്തുണയും നല്‍കിയ ബഹ്‌റൈന്‍ വഖഫ് കൗണ്‍സിലിനെ യൂസഫലി നന്ദി അറിയിച്ചു. ആഗോള തലത്തില്‍ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.