Saudi Arabia
സഊദി മരുഭൂമിയില്‍ ജിപിഎസ് സിഗ്‌നല്‍ നഷ്ടമായി ഒറ്റപ്പെട്ടു; ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ മരിച്ചു
ഇവര്‍ സഞ്ചരിച്ച വാഹനത്തിലെ ഇന്ധനം പൂര്‍ണ്ണമായും തീര്‍ന്നതോടെ കൊടും ചൂടില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒറ്റപെടുകയായിരുന്നു
റിയാദ് | ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിലൊന്നായ സഊദിയിലെ റബ് അല്‍ ഖാലി മരുഭൂമിയില്‍ ജിപിഎസ് സിഗ്‌നല്‍ നഷ്ടമായതിനെ തുടര്‍ന്ന് വഴിതെറ്റി ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ മരിച്ചു .തെലുങ്കാന കരിംനഗര്‍ സ്വദേശി മുഹമ്മദ് ഷഹ്‌സാദ് ഖാന്‍ (27),സഹപ്രവര്‍ത്തനായ സുഡാന്‍ പൗരനുമാണ് മരണപെട്ടത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷഹ്‌സാദ് .ജിപിഎസ് സിഗ്‌നല്‍ നഷ്ടമായതോടെ വഴി തെറ്റി സഞ്ചരിക്കുകയായിരുന്നു.ഇതിനിടെ മൊബൈല്‍ ഫോണിലെ ബാറ്ററിയും തീര്‍ന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ വരികയും , ഇവര്‍ സഞ്ചരിച്ച വാഹനത്തിലെ ഇന്ധനം പൂര്‍ണ്ണമായും തീര്‍ന്നതോടെ കൊടും ചൂടില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒറ്റപെടുകയായിരുന്നു
കമ്പനിയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരെ കുറിച്ച് നാല് ദിവസമായി ഒരു വിവരം ലഭിക്കാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെകണ്ടെത്തിയത്.തുടര്‍ന്ന് മുതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി