Kerala
പെരിങ്ങമല പഞ്ചായത്ത് ഭരണ നഷ്ടം; പാലോട് രവി ഡി സി സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു
കോണ്‍ഗ്രസ് അംഗങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നതോടെയാണ് ഭരണം യു ഡി എഫിന് നഷ്ടമായത്.

തിരുവനന്തപുരം | കോണ്‍ഗ്രസ് നേതാവ് പാലോട് രവി തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായതിനെ തുടര്‍ന്നാണ് രാജി.
കോണ്‍ഗ്രസ് അംഗങ്ങള്‍ സി പി എമ്മില്‍ ചേര്‍ന്നതോടെയാണ് ഭരണം നഷ്ടമായത്.
പാലോട് രവിയുടെ പഞ്ചായത്താണ് പെരിങ്ങമല.
രാജി തള്ളി കെ പി സി സി
പാലോട് രവിയുടെ രാജി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തള്ളി. രാജി വൈകാരിക പ്രകടനം മാത്രമാണെന്ന് പറഞ്ഞ സുധാകരന്‍ ഡി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ രവിക്ക് നിര്‍ദേശം നല്‍കി. രവിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം മികച്ചതാണെന്നും സുധാകരന്‍ പറഞ്ഞു.
---- facebook comment plugin here -----