Connect with us

kannur university vc

ലോകായുക്ത വിധി യുക്തിഭദ്രമല്ല; വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ചെന്നിത്തല

മന്ത്രിക്ക് എങ്ങനെയാണ് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സാധിക്കുകയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രി ചെയ്തതില്‍ സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെന്താണ്. ഉന്നയിച്ച വാദങ്ങള്‍ 100 ശതമാനം വസ്തുതാപരമാണ്. ഇത് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വിധിയാണ്. വിധി പകര്‍പ്പ് കിട്ടിയശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല നിയമത്തിന് വിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും സംസ്ഥാനത്ത് നിലനില്‍ക്കുന്ന മറ്റ് നിയമങ്ങള്‍ക്കും വിരുദ്ധമായാണ് നിയമനം ഉണ്ടായിരിക്കുന്നതെന്നും ഇത് സ്വജനപക്ഷപാതം തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിക്ക് എങ്ങനെയാണ് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സാധിക്കുകയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

---- facebook comment plugin here -----

Latest