Connect with us

lokayuktha ordinance

ലോകായുക്ത നിയമഭേദഗതി: സമവായ നിര്‍ദേശവുമായി സി പി ഐ

ഉഭയകക്ഷി ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം സി പി ഐ അവതരിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്തയുടെ അധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ വിയോജിപ്പുള്ള സി പി ഐ ബദല്‍ നിര്‍ദേശവുമായി രംഗത്ത്. ലോകായുക്ത ശിപാര്‍ശയില്‍ അന്തിമ തീരുമാനം സര്‍ക്കാറിന് നല്‍കുന്നതിന് പകരം സ്വതന്ത്രസ്വഭാവമുള്ള ഉന്നത സമിതിക്ക് വിടണമെന്നാണ് സി പി ഐ നിര്‍ദേശം. നിയമസഭ സമ്മേളനത്തിന് മുമ്പ് സി പി എമ്മും സി പി ഐയും തമ്മില്‍ ചര്‍ച്ച നടത്തും. ഈ ഉഭയകക്ഷി ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം അവതരിപ്പിക്കാനാണ് സി പി ഐ തീരുമാനം.

ലോകായുക്തം നിയമം ഭേദഗതി ചെയ്യുന്ന ഉറച്ച ഉറച്ച തീരുമാനത്തില്‍ സി പി എം മുന്നോട്ടുപോകുന്നതിനിടെയാണ് സി പി ഐയുടെ ബദല്‍ നിര്‍ദേശം. എന്നാല്‍ ഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങള്‍ കവരുന്നത് ശരിയല്ലെന്നാണ് സി പി ഐ നിലപാട്. ഈ മാസം 22ന് സഭ ചേരുമ്പോള്‍ ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ബില്ലാക്കേണ്ടത്. ഇതില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ സഭയില്‍ വരുന്നതിന് മുമ്പ് ഉഭയകക്ഷി ചര്‍ച്ച വേണമെന്ന സി പി ഐ ആവശ്യം സി പി എംഅംഗീകരിച്ചിട്ടുണ്ട്.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരമുള്ള ശിപാര്‍ശ തള്ളണമോ കൊള്ളണമോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. അതിലാണ് സി പി ഐ മാറ്റം ആവശ്യപ്പെടുന്നത്. ലോകായുക്തയുടെ ശിപാര്‍ശ തള്ളാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതിന് പകരം അതില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയെ നിയോഗിക്കണമെന്നാണ് സി പി ഐ നിര്‍ദേസിച്ചിരിക്കുന്നത്.

Latest