Kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂരും ആലപ്പുഴയിലും നേരിയ സംഘര്‍ഷം
കണ്ണൂര്‍ പഴയങ്ങാടിയില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍ അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലും ആലപ്പുഴയിലും നേരിയ സംഘര്‍ഷം. കണ്ണൂര്‍ പഴയങ്ങാടിയില്‍ യുഡിഎഫിന്റെ കൊട്ടിക്കലാശത്തില്‍ അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതിയുയര്‍ന്നു. ആലപ്പുഴ ഹരിപ്പാട് സിപിഎം സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായും ആരോപണം.കണ്ണൂരില്‍ കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് മാടായി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് മുബാസിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി. തലയ്ക്ക് അടിച്ചതിനെ പരുക്കേറ്റ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിപ്പാട് സിപിഎം സ്ഥാനാര്‍ഥി രമ്യയുടെ ഭര്‍ത്താവിനെ ബിജെപി പ്രവര്‍ത്തകന്‍ ഹെല്‍മറ്റ് കൊണ്ടടിച്ചു എന്നാണ് പരാതി. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് രമ്യ കുഴഞ്ഞുവീണതായും പരാതിയില്‍ പറയുന്നു. വോട്ടെടുപ്പ് ദിവസമായ ഇന്ന് അര്‍ത്തുങ്കല്‍ ആയിരംതൈയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു







