Kerala
വായ്പ തിരിച്ചടവ് മുടങ്ങി:യുവാവ് ആത്മഹത്യ ചെയ്തു
ബാങ്ക് ജപ്തി നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വിഷ്ണു ആത്മഹത്യ ചെയ്തത്.

തൃശ്ശൂര്‍ | വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ കാഞ്ഞാണിയിലാണ് സംഭവം. കാഞ്ഞാണി സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. വീട് വെക്കാനായി എട്ട് ലക്ഷം രൂപ 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായ്പയെടുത്തത്.കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങി. തുടര്‍ന്ന് ബാങ്ക് ജപ്തി നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വിഷ്ണു ആത്മഹത്യ ചെയ്തത്.
മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
---- facebook comment plugin here -----