Connect with us

Kerala

അക്ഷയ സെന്ററുകളില്‍ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

സൗജന്യ സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതായും കണ്ടെത്തി.

Published

|

Last Updated

പത്തനംതിട്ട |  വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഇ-സേവ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ ഇന്നു നടത്തിയ മിന്നല്‍ പരിശോധനയില്‍ അക്ഷയ സെന്ററുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് നിരക്ക് പട്ടിക പ്രദര്‍ശിപ്പിക്കാതെ അമിത ഫീസ് ഈടാക്കുന്നതായും ഉപഭോക്താക്കള്‍ക്ക് രസീത് നല്‍കാറില്ലായെന്നും ലൈസന്‍സ് ഇല്ലാത്ത സെന്റര്‍ പ്രവര്‍ത്തിക്കുന്നതായും സൗജന്യ സേവനങ്ങള്‍ക്ക് പണം ഈടാക്കുന്നതായും കണ്ടെത്തി.

തുടന്നു വരുന്ന ദിവസങ്ങളിലും പരിശോധനകള്‍ നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുന്ന സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതുമാണെന്നും പത്തനംതിട്ട വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.

 

---- facebook comment plugin here -----

Latest