Kerala
ഒമാനില്‍ മിന്നല്‍ പ്രളയം; രണ്ട് പട്ടാമ്പി സ്വദേശികള്‍ മരിച്ചു
പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്.
മസ്‌കത്ത് | ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പട്ടാമ്പി സ്വദേശികള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം സ്വദേശിയുമായ മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്.
യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. ദക്ഷിണ അല്‍ ബതിന ഗവര്‍ണറേറ്റ് മേഖലയിലാണ് ദുരന്തമുണ്ടായത്.
പെരുന്നാള്‍ ആഘോഷിക്കാനായി ഒരുമിച്ച് ഒമാനിലെത്തിയതായിരുന്നു യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം. ഇവര്‍ യാത്ര ചെയ്ത വാഹനം മിന്നല്‍ പ്രളയത്തില്‍ പെട്ടുപോകുകയായിരുന്നു. ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ രക്ഷപ്പെട്ടു.




