kerala budget 2024
ലൈഫ് പദ്ധതി: 2025 മാർച്ചോടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിക്കും
ലൈഫ് പദ്ധതിക്ക് ഈ വര്‍ഷം 1132 കോടി രൂപ കൂടി നീക്കിവെച്ചതായി മന്ത്രി
തിരുവനന്തപുരം | പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതിയായ ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ചോടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഇതുവരെ 371934 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു. ലൈഫ് പദ്ധതിക്ക് ഈ വര്‍ഷം 1132 കോടി രൂപ കൂടി നീക്കിവെച്ചതായി മന്ത്രി വ്യക്തമാക്കി.
ഭവനപദ്ധതി പുനർഗേഹത്തിന് 40 കോടി രൂപ നീക്കിവെച്ചു. പി.എം. ആവാസ് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 133 കോടി രൂപ നീക്കിവെച്ചു. കേന്ദ്രത്തിന്റെ ഭവനനിര്‍മാണ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 207.92 കോടി രൂപയും അനുവദിച്ചു.







