Connect with us

National

ഡല്‍ഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചു വിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍

അനുമതിയില്ലാതെയും ചട്ടങ്ങള്‍ക്ക് വിരുദ്ധവുമായാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ജീവനക്കാരെ നിയമിച്ചതെന്നാണ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി വനിതാ കമ്മീഷനില്‍ കൂട്ടപ്പിരിച്ചുവിടല്‍. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന പിരിച്ചുവിട്ടു. അനുമതിയില്ലാതെയും ചട്ടങ്ങള്‍ക്ക് വിരുദ്ധവുമായാണ് ഡല്‍ഹിവനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ജീവനക്കാരെ നിയമിച്ചതെന്നാണ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നത്.

കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വനിതാ കമ്മീഷന് അധികാരമില്ലെന്നും ഉത്തരവില്‍ പറയുന്നു. ധനവകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി.

 

 

 

Latest