Connect with us

Thrikkakara by-election

ലീഗ് അനുഭാവിയാണ് പിടിയിലായത്; സതീശനോട് റഹീം

അറസ്റ്റിലായ ഒരാളെ പോലും പുറത്താക്കാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറായില്ല

Published

|

Last Updated

തൃക്കാക്കര | ജോ ജോസഫിനെ അപമാനിക്കാന്‍ അശ്ലീല വീഡിയോ അപ് ലോഡ് ചെയ്ത പ്രതിയെ പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി സി പി എം നേതാവ് എ എ റഹീം എം പി. വീഡിയോ അപ്ലോഡ് ചെയ്ത ആളെ പിടിക്കൂവെന്നാണ് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ വെല്ലുവിളിച്ചത്. എന്നാല്‍ ഇതാ പ്രതിയെ പോലീസ് പിടിച്ചിരിക്കുന്നുവെന്ന് റഹീം പറഞ്ഞു. മുസ്ലീം ലീഗിന്റെ പ്രചാരകനാണ് പിടിയിലായത്. യു ഡി എഫിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും കഴിഞ്ഞ മണിക്കൂറുകളില്‍ വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായി. പ്രതികളില്‍ ഒരാളെപ്പോലും ഈ നിമിഷം വരെ കോണ്‍ഗ്രസോ, മുസ്ലിം ലീഗോ പുറത്താക്കിയിട്ടില്ലെന്നും റഹീം കുറ്റപ്പെടുത്തി.

ഇങ്ങനെയൊരു വീഡിയോ കൈയില്‍ കിട്ടിയാല്‍ ആരായാലും പ്രചരിപ്പിക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ ജോ ജോസഫ് നേരിട്ടതിന് സമാനമായ നിന്ദ്യമായ വ്യാജപ്രചരണം മറ്റാരും നേരിടേണ്ടി വന്നിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ അധമമായ പ്രചാരണശൈലിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ വീഡിയോ കേസില്‍ കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്വീഫിനെയാണ് കോയമ്പത്തൂരില്‍വെച്ച് പോലീസ് പിടികൂടിയത്. ഇയാള്‍ ലീഗ് അനുഭാവിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ലത്വീഫിന് മുസ്ലിം ലീഗുമായി ബന്ധമില്ലെന്ന് കോട്ടക്കല്‍ എം എല്‍ എ ആബിദ് ഹുസൈന്‍ തങ്ങള്‍ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest