Connect with us

INL

ലീഗ് ആത്മാഭിമാനം പണയം വെച്ചു : നാഷണല്‍ ലീഗ്

രാഹുല്‍ ഗാന്ധിയെ വയനാട് മണ്ഡലത്തില്‍ സ്വീകരിക്കുന്ന ചടങ്ങില്‍ സ്വന്തം കൊടി ഉപയോഗിക്കാന്‍ പറ്റാതെ മുസ്ലിംലീഗ് വീണ്ടും നാണംകെട്ടു.

Published

|

Last Updated

കോഴിക്കോട് | ബി ജെ പി പേടി ബാധിച്ച കോണ്‍ഗ്രസ്സിന്റെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ ലീഗ് ആത്മാഭിമാനം പണയപ്പെടുത്തിയത് രാഷ്ട്രീയ ഗതികേടാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്.

രാഹുല്‍ ഗാന്ധിയെ വയനാട് മണ്ഡലത്തില്‍ സ്വീകരിക്കുന്ന ചടങ്ങില്‍ സ്വന്തം കൊടി ഉപയോഗിക്കാന്‍ പറ്റാതെ മുസ്ലിംലീഗ് വീണ്ടും നാണംകെട്ടു. കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ നിലപാടുകളെ ന്യായീകരിക്കുന്നതിന് കിട്ടിയ സമ്മാനമാണിത്. രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ക്ക് അടിമപ്പെട്ട മുസ്ലിംലീഗിന്റെ അപജയം കോണ്‍ഗ്രസ്സ് മുതലെടുക്കുകയാണ്.

മൂന്നാം സീറ്റ് വിഷയത്തിലും ഇത് വ്യക്തമായിരുന്നു. കോണ്‍ഗ്രസ്സിന്റെ നെറികേടുകളെ തുറന്നെതിര്‍ക്കാനുള്ള തന്റേടം ലീഗ് നേതൃത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest