Kerala
എല്‍ ഡി എഫ് നിര്‍ദേശത്തെ പരിഹാസ്യമാക്കി; തന്നെ പുറത്താക്കിയ നടപടി തള്ളിക്കളയുന്നു: വഹാബ്
കോഴിക്കോട് | ഐ എന്‍ എല്ലില്‍ നിന്നും തന്നെ പുറത്താക്കിക്കൊണ്ടുള്ള ദേശീയ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളിക്കളയുന്നതായി പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. വാര്‍ത്തകള്‍ സൃഷ്ടിച്ച് ശ്രദ്ധ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നടപടികള്‍. പ്രകോപനമുണ്ടാക്കി പാര്‍ട്ടിക്കും ഇടതുപക്ഷ മുന്നണിക്കും പേരുദോഷമുണ്ടാക്കാനുള്ള ഗൂഢോദ്ദേശവും ഇതിന്റെ പിന്നിലുണ്ട്. ഭിന്നത പരിഹരിക്കാനുള്ള എല്‍ ഡി എഫ് നേതൃത്വത്തിന്റെ നിര്‍ദേശത്തെയാണ് ഇവര്‍ പരിഹാസ്യമാക്കിയിരിക്കുന്നത്.
പുറത്താക്കലിനെ അംഗീകരിക്കില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.







