Connect with us

National

ഹാജരായ കേസില്‍ പിഴ ചുമത്തിയതില്‍ പ്രകോപിതനായി അഭിഭാഷകന്‍; നടപടിയ്ക്ക് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി

കേസ് ഫയലുകള്‍ വലിച്ചെറിയുകയും കോടതിയില്‍ ഉച്ചത്തില്‍ അഭിസംബോധന നടത്തിയതിനുമാണ് അഭിഭാഷനായ എം വീരഭദ്രയ്യക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടത്.

Published

|

Last Updated

ബെംഗളുരു|അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. കേസ് ഫയലുകള്‍ വലിച്ചെറിയുകയും കോടതിയില്‍ ഉച്ചത്തില്‍ അഭിസംബോധന നടത്തിയതിനുമാണ് അഭിഭാഷനായ എം വീരഭദ്രയ്യക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് കെ എസ് ഹേമലേഖ ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറാനും കോടതി നിര്‍ദേശിച്ചു.

അഡ്വക്കേറ്റ് എം വീരഭദ്രയ്യ ഹാജരായ കേസില്‍ കോടതി പിഴ ചുമത്തിയതില്‍ പ്രകോപിച്ചാണ് ഇയാള്‍ മോശമായി പെരുമാറിയത്. അഭിഭാഷകനോട് പെരുമാറ്റം സൂക്ഷിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് കാര്യമാക്കാതെ അഭിഭാഷകന്‍ ഫയലുകള്‍ വലിച്ചെറിയുകയായിരുന്നു.

ഉച്ചത്തില്‍ സംസാരിക്കുന്നതിന് കോടതി ആവര്‍ത്തിച്ച് വിലക്കിയിട്ടും അദ്ദേഹം ശബ്ദം കുറക്കാന്‍ തയ്യാറായില്ലെന്നും വാദിക്കാന്‍ സമയം അനുവദിച്ചിട്ടും വാദിക്കാന്‍ തയ്യാറാകാതെയിരിക്കുകയുമാണ് ചെയ്തതെന്നാണ് കോടതി വ്യക്തമാക്കുന്നത്. കോടതി നടപടികള്‍ നിരന്തരം തടസ്സപ്പെടുത്തുന്നു, കോടതിയുടെ അന്തസ്സിനെ ദുര്‍ബലപ്പെടുത്തി, ജുഡീഷ്യല്‍ നടപടികളുടെയോ നീതിനിര്‍വഹണത്തിന്റെയോ സമയത്തെ തടസ്സപ്പെടുത്തി എന്നിവയാണ് അഭിഭാഷകനെതിരെയുള്ള കുറ്റം.

 

 

 

Latest