james webb telescope
ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു
നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും കനേഡിയന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്

ഫ്രഞ്ച് ഗയാന | ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ സമയം 5.50നായിരുന്നു വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 27 മിനുട്ടിന് ശേഷമാണ് പേടകം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെടുക.
ഈ പ്രപഞ്ചം ശൈശവ ദശയില്‍ എങ്ങനെയായിരുന്നു, ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പ് ദൗത്യത്തില്‍ ചെന്നെത്തുന്നത്. നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും കനേഡിയന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
---- facebook comment plugin here -----