Kannur
ലത്വീഫ് സഅദി ഓർമ പുസ്തക പ്രകാശനം ചെയ്തു
സമസ്ത കേന്ദ്ര സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി പുസ്തകത്തിൻ്റെ കോപ്പി ജബ്ബാർ ഹാജി കളറോടിന് നൽകി പ്രകാശനം ചെയ്തു

ഇരിട്ടി | സുന്നത്ത് ജമാഅത്തിൻ്റെ പ്രബോധന മേഖലയിൽ ജ്വലിച്ച് നിന്ന പണ്ഡിത പ്രതിഭ ലത്വീഫ് സഅദിയുടെ ഓർമ പുസ്തക പ്രകാശനം ചെയ്തു. എസ് വൈ എസ് ജില്ലാ കമ്മിറ്റിയാണ് നേതൃത്വത്തിലാണ് പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഓർമ പുസ്തകം തയ്യാറാക്കിയത്. സമസ്ത കേന്ദ്ര സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി പുസ്തകത്തിൻ്റെ കോപ്പി ജബ്ബാർ ഹാജി കളറോടിന് നൽകി പ്രകാശനം ചെയ്തു.
പൊതു സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ പി അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് റഷിദ് സഖാഫി മെരുവമ്പായി പുസ്തക പരിചയം നടത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ, കെ പി സി സി അംഗം ചന്ദ്രൻ തില്ലങ്കേരി, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി പുരുഷോത്തമൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ഇ പി ഷംസുദ്ദിൻ, മുഹമ്മദ് സഖാഫി ചൊക്ലി, ഫിർദൗസ് സഖാഫി കടവത്തൂർ, മുനവ്വീർ അമാനി, റഷീദ് നരിക്കോട്, ഷാഫി ലത്തീഫി, നിസാർ അതിരകം, അഷ്റഫ് സഖാഫി കാടാച്ചിറ, ഉമ്മർ ഹാജി, റമളാൻ മുസ്ല്യാർ, സലിം അമാനി, മിദ് ലാജ് സുറൈജി, ഷറഫുദ്ദിൻ അമാനി, ഷാജഹാൻ മിസ്ബാഹി, അബൂബക്കർ മുസല്യാർ ഏളന്നൂർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.