Business
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
2025 സെപ്റ്റംബർ 15 വരെ റിട്ടേൺ സമർപ്പിക്കാം

ന്യൂഡൽഹി | ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകൾ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) അറിയിച്ചു.
2025-26-ലേക്കുള്ള ആദായനികുതി റിട്ടേൺ ഫോമുകളിൽ ഘടനാപരവും ഉള്ളടക്കപരവുമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനനസുരിച്ച് സോഫ്റ്റ് വെയർ സംവിധാനത്തിലും യൂട്ടിലിറ്റികളിലും മാറ്റങ്ങൾ വരുത്താൻ അധികസമയം ആവശ്യമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് നികുതിദായകർക്ക് സുഗമമായ റിട്ടേൺ സമർപ്പണം ഉറപ്പാക്കാനാണ് തീയതി നീട്ടിയതെന്ന് സിബിഡിടി അറിയിച്ചു.
---- facebook comment plugin here -----