International
പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു
എഴുത്തിലൂടെ നിരവധി പ്രാവശ്യം നൊബേല്‍ പുരസ്‌കാര പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

നെയ്‌റോബി| പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ (87) അന്തരിച്ചു. ബുധനാഴ്ച രാവിലെ തിയോംഗോയുടെ മകളാണ് മരണവിവരം പുറത്തുവിട്ടത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് ഗൂഗി വ.
1938-ല്‍ ബ്രിട്ടീഷ് അധിനിവേശ കെനിയയിലാണ് ഗൂഗി വ തിയോംഗോ ജനിച്ചത്. ലിമുറു എന്ന പട്ടണത്തില്‍ ദരിദ്രകുടുംബത്തിലാണ് വളര്‍ന്നത്. എഴുത്തിലൂടെ നിരവധി പ്രാവശ്യം നൊബേല്‍ പുരസ്‌കാര പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. പെറ്റല്‍സ് ഓഫ് ബ്‌ളഡ്, വിസ്സാര്‍ഡ് ഓഫ് ദി ക്രോ ഇന്‍ ദി ഹൗസ് ഇന്റര്‍പ്രറ്റര്‍, ഗ്രെയിന്‍ ഓഫ് വീറ്റ്, വീപ്പ് നോട്ട് ചൈല്‍ഡ്, ഡെവിള്‍ ഓണ്‍ ദി ക്രോസ് എന്നിവയാണ് ശ്രദ്ധേയമായ രചനകള്‍.
---- facebook comment plugin here -----