Connect with us

Kerala

കപ്പല്‍ മുങ്ങിയതിനു പിന്നാലെ വ്യാജ വാര്‍ത്ത; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

മീന്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് ആലപ്പഴയിലെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു

Published

|

Last Updated

ആലപ്പുഴ | പുറങ്കടലില്‍ ചരക്കുകപ്പല്‍ മുങ്ങിയതിനു പിന്നാലെ പടര്‍ന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന കടലില്‍ പടര്‍ന്ന മാരക രാസ വസ്തുക്കളും മറ്റും കലര്‍ന്ന മത്സ്യമാണ് വില്‍പ്പനക്കെത്തുന്നത് എന്നാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും പടരുന്നത്. മത്സ്യം കഴിക്കരുത് എന്നു സര്‍ക്കാര്‍ മുന്നറിയിപ്പ് എന്ന വ്യാജേനയും വ്യാജ പ്രചാരണം നടക്കുന്നുണ്ട്.

ഇതോടെ പലപ്പോഴും മീന്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് ആലപ്പഴയില്‍ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മിക്ക ദിവസങ്ങളിലും കടലില്‍ പോകാന്‍ കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണവും തിരിച്ചടിയാവുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം കടലില്‍ പോയി മീന്‍പിടിക്കുകയെന്നത് തന്നെ വെല്ലുവിളിയാണ്. മഴ ശക്തമായതോടെ മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്ത അവസ്ഥയമുണ്ട്.ഇതിനിടെ വ്യാജ പ്രചാരണം കൂടിയാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കച്ചവടത്തെ ബാധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലടക്കം മത്സ്യം വില്‍ക്കാന്‍ പോകാത്താ അവസ്ഥയാണ്. മീന്‍ കഴിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും നിലവില്‍ ആശങ്കയില്ലെന്നും മന്ത്രി സജി ചെറിയാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest