Kerala
കൂരിയാട് ദേശീയപാത സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു; സര്‍വീസ് റോഡില്‍ വിള്ളല്‍
നേരത്തെ വലിയ തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപമാണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്.
മലപ്പുറം|നിര്‍മാണം നടക്കുന്ന ദേശീയപാത 66ലെ മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയ തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപമാണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്. ശക്തമായ മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.
പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്.







