Connect with us

Health

ദിവസവും തക്കാളി കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ അറിയാം...

തക്കാളിക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും നിങ്ങൾക്ക് കിഡ്നി സംബന്ധമായ അസുഖങ്ങളോ മൂത്രക്കല്ലോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രമേ തക്കാളി കഴിക്കാവൂ.

Published

|

Last Updated

ക്കാളി അടുക്കളയിലെ ഒരു പ്രധാന ഉൽപ്പന്നം മാത്രമല്ല. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ തക്കാളി തീർച്ചയായും ചേർക്കേണ്ടതിന്റെ ചില കാരണങ്ങൾ നോക്കാം.

  • ഭക്ഷണത്തിൽ തക്കാളി ചേർക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.തക്കാളിയിലെ വൈറ്റമിൻ നിങ്ങളുടെ മുടിയെ ബാഹ്യ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന് തിളക്കമേകുകയും ചെയ്യുന്നു.
  • തക്കാളിയിൽ വിറ്റാമിൻ കെ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള അസ്ഥികൾക്ക് ആവശ്യമായ പോഷകങ്ങളാണിവ. തക്കാളി കഴിക്കുന്നിടത്തോളം കാലം നിങ്ങളുടെ അസ്ഥികൾ സേഫ് ആണ്.
  • ഹൃദയാരോഗ്യത്തിന് നല്ലതാണ് തക്കാളി. ഇതിലെ വൈറ്റമിൻ എ വൈറ്റമിൻ ബി പൊട്ടാസ്യം എന്നിവ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു.
  • ദഹനം മെച്ചപ്പെടുത്താനും കരളിന് പിന്തുണയ്ക്കാനും തക്കാളി സഹായിക്കുന്നു. അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.ഇത് മലബന്ധം തടയാനും നിങ്ങളുടെ കുടലിനെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും.
  • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ ഊർജ്ജസ്വലവും ആരോഗ്യകരവുമായ നിലനിർത്തുന്നതിനും തക്കാളി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

തക്കാളിക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും നിങ്ങൾക്ക് കിഡ്നി സംബന്ധമായ അസുഖങ്ങളോ മൂത്രക്കല്ലോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രമേ തക്കാളി കഴിക്കാവൂ.

Latest