Connect with us

National

ബേങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

സെപ്തംബര്‍ 28, 29, 30 തീയതികളിൽ രാജ്യവ്യാപക പ്രഖ്യാപിച്ച പണിമുടക്കാണ് പിന്‍വലിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ബേങ്ക് പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് ദിവസത്തെ സമരമാണ് പിന്‍വലിച്ചത്. സമരം മാറ്റിവച്ചതായി സംഘടനകള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 28, 29, 30 തീയതികളില്‍ നടത്താനിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്.

അഞ്ചുദിവസത്തെ ബേങ്കിംഗ് ആഴ്ച നടപ്പാക്കുക എന്ന ആവശ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമായും സമര പ്രഖ്യാപനം. പൊതുമേഖലാ ബേങ്കുകളും ചില സ്വകാര്യ ബേങ്കുകളും ഗ്രാമീണ ബേങ്കുകളും ഈ സമരത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു.

Content Highlights: The three day nationwide bank strike called by bank unions has been officially called off following late night negotiations. The United Forum of Bank Unions confirmed the decision to defer the strike previously scheduled for September 28 to 30. Public sector and regional rural banks will now function normally without disruption.

 

Latest