International
ജപ്പാന്‍ ഏഷ്യന്‍ ഗെയിംസ് നിരാശാജനകം: എച്ച് എസ് പ്രണോയ്
സംഘാടകര്‍ പരമ്പരാഗത രീതിയിലുള്ള ഗെയിംസ് വില്ലേജ് നിര്‍മ്മിച്ചിരുന്നില്ല. പകരം ഹോട്ടലുകളിലും താല്‍ക്കാലികമായി നിര്‍മ്മിച്ച തടി വീടുകളിലും ക്രൂയിസ് കപ്പലിലുമായാണ് മത്സരാര്‍ഥികള്‍ താമസിച്ചിരുന്നത്
നഗോയ | ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് കായികതാരങ്ങള്‍ക്ക് വളരെ സങ്കടകരമായ ഒന്നായിരുന്നുവെന്ന് ഇന്ത്യയുടെ മുന്‍നിര ബാഡ്മിന്റണ്‍ മെഡല്‍ ജേതാവ് എച്ച് എസ് പ്രണോയ്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഐച്ചി നഗോയയിലെ സംഘാടകര്‍ പരമ്പരാഗത രീതിയിലുള്ള ഗെയിംസ് വില്ലേജ് നിര്‍മ്മിച്ചിരുന്നില്ല. പകരം ഹോട്ടലുകളിലും താല്‍ക്കാലികമായി നിര്‍മ്മിച്ച തടി വീടുകളിലും ക്രൂയിസ് കപ്പലിലുമായാണ് മത്സരാര്‍ഥികള്‍ താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസുമായി ഇതു താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനില്‍ കായികതാരങ്ങള്‍ക്ക് നിരാശാജനകമായ അനുഭവമാണ് നല്‍കിയതെന്ന് ടീം ഇനത്തില്‍ വെങ്കലം നേടിയ പ്രണോയ് വ്യക്തമാക്കി. ഇത് വളരെ വേദനാജനകമായിരുന്നെന്ന് ശനിയാഴ്ച ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച യൂട്യൂബ് വീഡിയോയില്‍ പ്രണോയ് പറഞ്ഞു.
മുറികളുടെ ദൗര്‍ലഭ്യം, വിമാനത്താവളത്തിലെ നീണ്ട കാത്തിരിപ്പുകള്‍, മോശം ഗതാഗത സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ ഗെയിംസില്‍ ഉണ്ടായിരുന്നെന്നും ഹാങ്ഷൗവില്‍ ഒരു വെള്ളിയും വെങ്കലവും നേടിയിരുന്ന പ്രണോയ് കൂട്ടിച്ചേര്‍ത്തു.
Content Highlights:
Indian badminton star HS Prannoy criticized the organizers of the Asian Games in Japan for poor arrangements. He highlighted issues like the lack of a traditional games village, accommodation shortages, and bad transport, comparing it unfavorably to the previous edition held in China.



