Connect with us

National

ജമ്മു കശ്മീരില്‍ ലശ്കറെ ത്വയ്ബ ഭീകരന്‍ പിടിയില്‍

ഒരു പിസ്റ്റള്‍, ഒരു മാഗസിന്‍, ഏഴ് ലൈവ് കാട്രിഡ്ജുകള്‍ എന്നിവ ഭീകരനില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ലശ്കറെ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരന്‍ ആയുധങ്ങളുമായി പിടിയില്‍. സുരക്ഷാ സേനയുടെ സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഒരു പിസ്റ്റള്‍, ഒരു മാഗസിന്‍, ഏഴ് ലൈവ് കാട്രിഡ്ജുകള്‍ എന്നിവ ഭീകരനില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ആവശ്യം വരുമ്പോള്‍ മാത്രം ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അല്ലാത്ത സമയത്ത് സാധാരണ പൗരന്മാരായി ജീവിക്കുകയും ചെയ്യുന്നവരെയാണ് ‘ഹൈബ്രിഡ് ഭീകരര്‍’ എന്ന് വിളിക്കുന്നത്. കശ്മീരില്‍ അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടത്തിയത് ഇത്തരം ഹൈബ്രിഡ് ഭീകരരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു

 

Latest