Kerala
മണ്ണിടിച്ചില്‍ ഭീതി: അട്ടപ്പാടിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
തീവ്ര മഴ തുടരുന്നു
പാലക്കാട് | കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഭീതിയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലെ ഒമ്പത് കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.
തീവ്ര മഴയില്‍ പാലക്കാട് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. വീടുകളിലും വെള്ളക്കെട്ടായതോടെ ജനം ദുരിതത്തിലാണ്. മഴക്കൊപ്പം വീശിയ കാറ്റില്‍ മരങ്ങള്‍ വീണ് വന്‍ നാശനഷ്ടങ്ങളുണ്ടായി. തീവ്ര മഴ നിലനില്‍ക്കുന്നതിനാല്‍ നാളെയും പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.







