Connect with us

National

ഭൂമി തട്ടിപ്പ് കേസ്; ലാലുവിനെ സിബിഐ ചോദ്യം ചെയ്യും

ഗൂഢാലോചന, പണമിടപാട് കണ്ടെത്താനുള്ള അന്വേഷണം എന്നിവയുടെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

Published

|

Last Updated

ന്യൂഡല്‍ഹി|ഭൂമി തട്ടിപ്പ് കേസില്‍ ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ സംഘം ലാലു പ്രസാദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി. ഗൂഢാലോചന, പണമിടപാട് കണ്ടെത്താനുള്ള അന്വേഷണം എന്നിവയുടെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യല്‍.

ആരോഗ്യാവസ്ഥ മോശമായതിനാല്‍ മകള്‍ മിസ ഭാരതിക്കൊപ്പമാണ് ലാലു പ്രസാദ് യാദവ് ഇപ്പോള്‍ താമസം. രാവിലെ 10.40ഓടുകൂടിയാണ് സിബിഐ സംഘം പണ്ഡാര പാര്‍ക്കിലെ വീട്ടിലെത്തിയത്. എന്നാല്‍ ലാലുവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സിബിഐ നടപടിക്കെതിരെ ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യയും രംഗത്തുവന്നു. സിബിഐ തന്റെ പിതാവിനെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്ന് രോഹിണി പറഞ്ഞു.

ഇന്നലെ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. പട്നയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളമാണ് റാബ്‌റിയെ ചോദ്യം ചെയ്തത്. അഴിമതി കേസില്‍ ലാലു പ്രസാദ് യാദവ്, റാബ്‌റിദേവി, മകള്‍ മിസ എന്നിവരെയും മറ്റു 14 പേരെയും ചേര്‍ത്ത് സിബിഐ നേരത്തെ കുറ്റപത്രം തയാറാക്കിയിരുന്നു.

 

 

Latest