International
കുവൈത്ത്, ഈജിപ്ത് റെഡ് ക്രസന്റ് സൊസൈറ്റികള്‍ ചേര്‍ന്ന് ഗസ്സയില്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ നിര്‍മിക്കുന്നു
യുദ്ധത്തില്‍ പരുക്കേറ്റവര്‍ക്കും രോഗികള്‍ക്കും ആരോഗ്യ പരിചരണവും അടിയന്തര വൈദ്യ സഹായവും നല്‍കുന്നതിനായി നിര്‍മിക്കുന്ന ആശുപത്രിക്ക് 20 ലക്ഷം ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്നു.

കുവൈത്ത് സിറ്റി | കുവൈത്ത്, ഈജിപ്ത് റെഡ് ക്രസന്റ് സൊസൈറ്റികള്‍ ചേര്‍ന്ന് ഗസ്സയില്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പ് വച്ചു. ഗസ്സയില്‍ യുദ്ധത്തില്‍ പരുക്കേറ്റവര്‍ക്കും രോഗികള്‍ക്കും ആരോഗ്യ പരിചരണവും അടിയന്തര വൈദ്യ സഹായവും നല്‍കുന്നതിനായി നിര്‍മിക്കുന്ന ആശുപത്രിക്ക് 20 ലക്ഷം ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്നു.
ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. റാമിയും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് അന്‍വര്‍ അല്‍ ഹസാവിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്. പദ്ധതി മൂന്നാഴ്ചക്കകം പൂര്‍ത്തിയാക്കി മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുകയും വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.
ആശുപത്രിയുടെ വിസ്തീര്‍ണം ഏകദേശം 750 ചതുരശ്ര മീറ്ററാണ്. 35 കിടക്കകളും ഇവിടെയുണ്ടാകും.