Connect with us

Kerala

ആട്ടിന്‍ തലയുമായി ആഹ്ലാദ പ്രകടനം: രൂക്ഷ പ്രതികരണവുമായി കെ ടി ജലീല്‍

ലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ പൊരുതും

Published

|

Last Updated

കോഴിക്കോട് | അറുത്ത ആടിന്റെ തലയുമായി ആഹ്ലാദ പ്രകടനം നടത്തിയ ലീഗ് നടപടിയില്‍ രൂക്ഷ പ്രതികരണവുമായി ഡോ. കെ ടി ജലീല്‍. ‘ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ’ എന്ന് തുടങ്ങുന്ന എഫ് ബി പോസ്റ്റില്‍ മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ‘തലയറുപ്പ് രാഷ്ട്രീയ’ത്തിനെതിരെ അവസാന ശ്വാസം വരെ പൊരുതുമെന്ന് അദ്ദേഹം പറഞ്ഞു.

ആയിരം തവണ വര്‍ഗീയ കൂട്ടുമുന്നണി എന്നെ തോല്‍പ്പിച്ചാലും കീഴടങ്ങുന്ന പ്രശ്‌നമില്ല. മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേര്‍ത്ത് ഉയര്‍ത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും. തലയെടുക്കാന്‍ ധൈര്യമുള്ളവര്‍ക്ക് മുമ്പോട്ടു വരാം.

വെട്ടിവീഴ്ത്താന്‍ ചങ്കൂറ്റമുള്ളവര്‍ക്ക് അങ്കത്തിനിറങ്ങാമെന്നും ജലീല്‍ പറഞ്ഞു.

 

Latest