Kerala
കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 41 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
കൊല്ലം-തെങ്കാശി പാതയില്‍ കടയ്ക്കലിലാണ് അപകടമുണ്ടായത്.
കൊല്ലം | കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 41 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം-തെങ്കാശി പാതയില്‍ കടയ്ക്കലിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്-0471 2528300.
അപകടത്തെ തുടര്‍ന്ന് ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരുടെ ചികിത്സ ഏകോപിപ്പിക്കാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിയിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചതായി മന്ത്രി അറിയിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.




