Connect with us

Kerala

പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; ഷോട്ട് സര്‍ക്യൂട്ടെന്ന് അധികൃതര്‍

യാത്രക്കാര്‍ കയറുന്നതിനു മുമ്പായതിനാല്‍ ആളപായം ഉണ്ടായില്ല

Published

|

Last Updated

പത്തനംതിട്ട| പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ച് അപകടം. സംഭവത്തില്‍ ആളപായമില്ല. ഇന്നു രാവിലെയാണ് സംഭവം.  ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി എത്തിയ കെഎസ്ആര്‍ടിസി ബസിനാണ് തീപിടിച്ചത്. പാര്‍ക്കിങ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ബസിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ കയറുന്നതിനു മുമ്പായതിനാല്‍ ആളപായം ഉണ്ടായില്ല. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.