Connect with us

Protest against sewage plant

മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ കോഴിക്കോട് വലിയ പ്രതിഷേധം

റോഡ് ഉപരോധത്താല്‍ നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക്; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

Published

|

Last Updated

കോഴിക്കോട് | വെള്ളയില്‍ ആവിക്കല്‍ തോടിന് സമീപത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധം. മേയര്‍ ഭവനിലേക്ക് മാര്‍ച്ച് നടത്തിയതിന് ശേഷം പ്രതിഷേധക്കാര്‍ വെള്ളയില്‍ നടക്കാവ് പോലീസ് സ്‌റ്റേഷന് മുന്നില്‍ കണ്ണൂര്‍- വയനാട് ദേശീയപാത ഉപരോധിച്ചു. വലിയ പങ്കാളിത്തത്തോടെ നടന്ന റോഡ് ഉപരോധം നഗരത്തെ പൂര്‍ണമായും ഗതാഗതക്കുരുക്കിലാക്കിയിരിക്കുകയാണ്.

റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് വലിയ സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. സംഘര്‍ഷത്തിനിടെ ഏതാനും പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പോലീസ് അറസ്റ്റ് ചെയ്തവരെ നടക്കാവ് സ്‌റ്റേഷനിലേക്കാണ് മാറ്റുന്നത്. അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ആക്രമിച്ചെന്ന് സമരക്കാര്‍ പരാതിപ്പെട്ടു . അറസ്റ്റിലായവര്‍ സ്റ്റേഷനിനുള്ളിലും പ്രതിഷേധിക്കുകയാണ്.

രാവിലെ പണി തുടങ്ങാന്‍ അധികൃതര്‍ വലിയ പോലീസ് സന്നാഹത്തോടെ എത്തിയതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് മേയര്‍ ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. പ്ലാന്റ് സ്ഥാപിക്കുന്നത് എന്തുവില കൊടുത്തും തടയുമെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിന് പിന്തുണയുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതി നടപ്പാക്കേണ്ടത് നഗര വികസനത്തിന് അത്യാവിശ്യമാണമെന്ന നിലപാടിലാണ് മേയറും കലകട്‌റും.