Connect with us

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി മരിച്ചു

ആറ് മാസം ഗര്‍ഭിണിയായിരുന്ന യുവതി ഒന്നര മാസം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷമാണ് മരിച്ചത്

Published

|

Last Updated

കോഴിക്കോട് | ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ മരിച്ചു. ആറ് മാസം ഗര്‍ഭിണിയായിരിക്കെയാണ് പയ്യോളി സ്വദേശിനി ഷെമീമയെ അബോധാവവസ്ഥയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൊയിലാണ്ടി അരിക്കുളത്ത് വാടക വീട്ടില്‍ താമസിച്ച് വന്നിരുന്ന ഷെമീമയ്ക്ക് 28 വയസായിരുന്നു. ഒന്നര മാസമായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ ഷെമീമയുടെ അമ്മ വാടക വീട്ടിലേക്ക് നേരിട്ടെത്തിയപ്പോഴായിരുന്നു യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

 

Content Highlights:
A 28 year old pregnant woman from Payyoli died at Kozhikode Medical College Hospital after remaining on ventilator support for one and a half months. She was found unconscious at her rented house in Arikkulam. Police registered an unnatural death case based on her family’s complaint.

 

Latest