Connect with us

Kerala

കോഴിക്കോട് ജില്ല നിപ്പാ മുക്തമായതായി 26ന് പ്രഖ്യാപിക്കും: മന്ത്രി വീണാ ജോര്‍ജ്

ആഗോളതലത്തില്‍ ആരോഗ്യമേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  നിപ്പാ ഏറെ ബാധിച്ച കോഴിക്കോട് ജില്ല ഒക്ടോബര്‍ 26ന് നിപ്പാ മുക്തമായതായി പ്രഖ്യാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് . കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുനു മന്ത്രി. ഒന്നോ രണ്ടോ ദിനങ്ങള്‍കൊണ്ട് വാര്‍ത്തെടുത്തല്ല കേരളത്തിന്റെ ആരോഗ്യ മേഖല. പതിറ്റാണ്ടുകളുടെ സാമൂഹ്യ മുന്നേറ്റത്തിന്റെ ശ്രമഫലമാണത്. ലോകത്തിലെ വികസിത രാജ്യങ്ങളുടെ ആരോഗ്യ സൂചികയുമായി കേരളത്തിനെ താരതമ്യപ്പെടുത്തുമ്പോള്‍ ഏറവും കുറഞ്ഞ നവജാത ശിശു മരണനിരക്കും മാതൃമരണ നിരക്കുമാണുള്ളത്. ആഗോളതലത്തില്‍ ആരോഗ്യമേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

ഒരു പുതിയ മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോന്നിയില്‍ സജ്ജികരിച്ചിട്ടുള്ള സൗകര്യങ്ങളും നേട്ടങ്ങളും മറ്റു മെഡിക്കല്‍ കോളജുകള്‍ക്ക് മാതൃകയാണെന്ന എന്‍ എച്ച് സിയുടെ രേഖപ്പെടുത്തല്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ്. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. 13.66 കോടി രൂപ ചെലവിലാണ് മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

 

Latest